Thursday, August 28, 2008

ചില ക്ലാസ്സ് റൂം കഥകള്‍.

എന്‍റെ ബിരുദ കാലം. ഒന്നാം വര്‍ഷം. വിഷയം ഗ്രാഫിക്സ്.

ജെ.കെ എന്ന് കുട്ടികളും, ടീച്ചര്‍ മാരും, എന്തിന് പ്രിന്‍സിപ്പല്‍ പോലും സ്നേഹത്തോടെ അഭിസംബോധന ചെയ്യുന്ന ഞങ്ങളുടെ സ്വന്തം ****** സര്‍. ഒന്നുമില്ല, സാമാന്യം നീളമുള്ള ഒരു ബുക്ക്, അങ്ങോട്ടൊരു വര, ഇങ്ങോട്ടൊരു വര, രണ്ടു വരയും മുട്ടി ഒരു വട്ടം, വട്ടത്തിനകത്ത് ഒരു ചതുരം. തീര്‍ന്നു. നെക്സ്റ്റ് പേജ്, വട്ടം, ചതുരം, തൃഗോണം അതും തീര്‍ന്നു. അല്ല എന്താണാവോ ഇതിന്‍റെ ഒക്കെ ഉദ്ദേശം? അല്ല ഇപ്പൊ ഉദ്ദേശം അറിഞ്ഞിട്ട് എടുത്ത് മറിക്കാന്‍ ഒന്നും പോണില്ലല്ലോ, അത് കൊണ്ട് സംശയം ഒന്നും തെളിയിക്കാന്‍ ആരും മെനെക്കെട്ടില്ല. "ഒന്നു നിര്‍ത്തിയിട്ട് പോകാമോ" എന്ന് മട്ട്.

ഭാഗ്യം തീര്‍ന്നു, സര്‍ പോയി. ബ്രേക്ക് വന്നു, അതുപോലെ പോകുവേം ചെയ്തു, എന്ത്? ബ്രേക്ക്. "അടുത്ത ഹൌര്‍ ഉം ഞാന്‍ ആണ്, ബുദ്ധി മുട്ടുണ്ടോ"? എന്ത് ചോദ്യമാ എന്‍റെഅപ്പ? ഈ പുള്ളി ഇതൊന്നും കഴിഞ്ഞിട്ടല്ലേ ഇങ്ങോട്ട് വന്നത്? പാവം ആഗ്രഹമല്ലേ നടക്കെട്ടെ. എങ്ങെനെയോ ഒരു മണിക്കൂര്‍ പോയി, പോക്കി. ഹൊ ദൈവമേ നീ കാത്തു.

"ഇതാരുടെ ഹൌര്‍ ആണ്"? നെഞ്ചില്‍ ഒരു ഇടിമിന്നല്‍. "സംഗീത മിസ്സ്". ഉണനിരിപ്പുണ്ടയിരുന്നെ ആരോ ഒരാള്‍ പറഞ്ഞു. സര്‍ പുറത്തേക്ക് പോയി. രണ്ട് നിമിഷം, ദെ അതെ സ്പീഡില്‍ തിരിച്ചു വരുന്നു. "സംഗീത മിസ് സമ്മധിച്ചിട്ടുണ്ട്, ഞാന്‍ ഈ ഹൌര്‍ കൊണ്ട് portions തീര്‍ക്കാം". സന്തോഷം, സാറിന്‍റെ ഈ സ്നേഹത്തിന്‍റെ മുന്‍പില്‍ ഞാന്‍ എന്‍റെ തല കുനിക്കുന്നു. പിന്നെ തലകുനിച്ചിരുന്നു ഒറങ്ങുന്നതു മാത്രമേ ഓര്‍മയുള്ളൂ.

എന്തോ ബഹളം കേട്ടാ ഞാന്‍ ഞെട്ടി ഉണരുന്നത്. ഹാവു തീര്‍ന്നിരിക്കുന്നു. അടുത്തിരിക്കുന്നെ നീ** യോട് ചോദിച്ചു "എന്താ എന്ത് സംഭവിച്ചു?". "എടി നീ ഈ ബാധ ബാധ എന്നൊക്കെ കേട്ടിട്ടുണ്ടോ?" കൂടുതല്‍ ഒന്നും പറയാന്‍ ഇല്ലാത്തതു കൊണ്ടാണോ, അതോ ഇതില്‍ കൂടുതല്‍ ഒന്നും പറയാന്‍ ശേഷി അവശേഷിച്ചിട്ടില്ലാത്തതു കൊണ്ടാണോ ആവോ? അതില്‍ കൂടുതല്‍ ഒന്നും അവള്‍ പറഞ്ഞില്ല.

To be noted: സംഭവം ശരിയാണെങ്കിലും, ഞങ്ങള്‍ക്കൊക്കെ (majority) സാറിനെ ഇഷ്ടമായിരുന്നു. ജെ.കെ സാറിനെ മാത്രമല്ല എല്ലാ അധ്യാപകരെയും ഞങ്ങള്‍ക്ക് വലിയ കാര്യമായിരുന്നു. അവര്‍ക്കൊക്കെ ഞങ്ങളേയും. അവരുടെ ഒക്കെ അനുഗ്രഹം ഇല്ലായിരുന്നെങ്കില്‍... ...

Tuesday, August 26, 2008

അങ്ങനെ ഞാനും തുടങ്ങി

അങ്ങനെ ഞാനും തുടങ്ങുകയാ ഒരണം, അതും മലയാളത്തില്. അല്ലാ! ഞാനായിട്ട് എന്തിനാ കുറക്കുനത്? പയറ്റാന്‍ തന്നെ തീരുമാനിച്ചു. ഈ തീരുമാനം എന്‍റെ ആത്മാര്ത്ഥ സുഹൃത്തിനെ അറിയിച്ചപ്പോള്‍ , പ്രതികരണം വെറും പുച്ഛം.
സു: " ഓ പിന്നെ നീ ഒലത്താന്‍ പോകുന്നു. ഒന്നു പോ പെണ്ണെ. വേറെ വല്ല പണിയും നോക്ക്."
ഞാന് : എന്താ ഞാന് ബ്ലോഗിയാല് കുഴപ്പം?
സു: ചുമ്മാ തുടങ്ങിയാ പോര, അതില് എന്തെങ്കിലും വിവരം ഉള്ള കാര്യം എഴുതണം.
ഞാന്: ഏതായാലും മുന്പൊട്ട് വെച്ച കാല് പുറകോട്ടില്ല. സോറി പിന്‍പോട്ടില്ല.
സു: എടി, കാരണവര് പലരും തകര്‍ത്ത് വാരിയ ഗ്രൌണ്ട് ആണേ, നിന്നെ തകര്‍ത്ത് വാരാന്‍ പൊയിട്ട് തൂത്ത് വാരാന്‍ പോലും കൊളളും യെന്ന് എനിക്ക് തോന്നുന്നില്ല. വേണോ?
ഞാന്: ഞാന് തകര്‍ക്കും. വാരാന്‍ നീ തന്നാ നല്ലത്, സമയം ആകുംപോ വിളിക്കാം.
സുഹൃത്തുകളെ (ആള്സോ നോണ്ണ് ആസ് ബൂലോഗരെ), മാനം ഇടിയുന്നതായി കണ്ടപ്പോള്‍ ഞാന്‍ പലതും വിളിച്ച് കൂവി. തകര്‍ക്കാനോന്നും എനിക്ക് പറ്റില്ല. അതിന്ന്, നിങ്ങള് ഒക്കെ ഉണ്ടല്ലോ ഇവിടെ!

ഹാ! അങ്ങനെ ഞാനും തുടങ്ങി,
അനുഗ്രതിച്ചോള്, നന്നായി അനുഗ്രതിച്ചോള്.