Thursday, August 28, 2008

ചില ക്ലാസ്സ് റൂം കഥകള്‍.

എന്‍റെ ബിരുദ കാലം. ഒന്നാം വര്‍ഷം. വിഷയം ഗ്രാഫിക്സ്.

ജെ.കെ എന്ന് കുട്ടികളും, ടീച്ചര്‍ മാരും, എന്തിന് പ്രിന്‍സിപ്പല്‍ പോലും സ്നേഹത്തോടെ അഭിസംബോധന ചെയ്യുന്ന ഞങ്ങളുടെ സ്വന്തം ****** സര്‍. ഒന്നുമില്ല, സാമാന്യം നീളമുള്ള ഒരു ബുക്ക്, അങ്ങോട്ടൊരു വര, ഇങ്ങോട്ടൊരു വര, രണ്ടു വരയും മുട്ടി ഒരു വട്ടം, വട്ടത്തിനകത്ത് ഒരു ചതുരം. തീര്‍ന്നു. നെക്സ്റ്റ് പേജ്, വട്ടം, ചതുരം, തൃഗോണം അതും തീര്‍ന്നു. അല്ല എന്താണാവോ ഇതിന്‍റെ ഒക്കെ ഉദ്ദേശം? അല്ല ഇപ്പൊ ഉദ്ദേശം അറിഞ്ഞിട്ട് എടുത്ത് മറിക്കാന്‍ ഒന്നും പോണില്ലല്ലോ, അത് കൊണ്ട് സംശയം ഒന്നും തെളിയിക്കാന്‍ ആരും മെനെക്കെട്ടില്ല. "ഒന്നു നിര്‍ത്തിയിട്ട് പോകാമോ" എന്ന് മട്ട്.

ഭാഗ്യം തീര്‍ന്നു, സര്‍ പോയി. ബ്രേക്ക് വന്നു, അതുപോലെ പോകുവേം ചെയ്തു, എന്ത്? ബ്രേക്ക്. "അടുത്ത ഹൌര്‍ ഉം ഞാന്‍ ആണ്, ബുദ്ധി മുട്ടുണ്ടോ"? എന്ത് ചോദ്യമാ എന്‍റെഅപ്പ? ഈ പുള്ളി ഇതൊന്നും കഴിഞ്ഞിട്ടല്ലേ ഇങ്ങോട്ട് വന്നത്? പാവം ആഗ്രഹമല്ലേ നടക്കെട്ടെ. എങ്ങെനെയോ ഒരു മണിക്കൂര്‍ പോയി, പോക്കി. ഹൊ ദൈവമേ നീ കാത്തു.

"ഇതാരുടെ ഹൌര്‍ ആണ്"? നെഞ്ചില്‍ ഒരു ഇടിമിന്നല്‍. "സംഗീത മിസ്സ്". ഉണനിരിപ്പുണ്ടയിരുന്നെ ആരോ ഒരാള്‍ പറഞ്ഞു. സര്‍ പുറത്തേക്ക് പോയി. രണ്ട് നിമിഷം, ദെ അതെ സ്പീഡില്‍ തിരിച്ചു വരുന്നു. "സംഗീത മിസ് സമ്മധിച്ചിട്ടുണ്ട്, ഞാന്‍ ഈ ഹൌര്‍ കൊണ്ട് portions തീര്‍ക്കാം". സന്തോഷം, സാറിന്‍റെ ഈ സ്നേഹത്തിന്‍റെ മുന്‍പില്‍ ഞാന്‍ എന്‍റെ തല കുനിക്കുന്നു. പിന്നെ തലകുനിച്ചിരുന്നു ഒറങ്ങുന്നതു മാത്രമേ ഓര്‍മയുള്ളൂ.

എന്തോ ബഹളം കേട്ടാ ഞാന്‍ ഞെട്ടി ഉണരുന്നത്. ഹാവു തീര്‍ന്നിരിക്കുന്നു. അടുത്തിരിക്കുന്നെ നീ** യോട് ചോദിച്ചു "എന്താ എന്ത് സംഭവിച്ചു?". "എടി നീ ഈ ബാധ ബാധ എന്നൊക്കെ കേട്ടിട്ടുണ്ടോ?" കൂടുതല്‍ ഒന്നും പറയാന്‍ ഇല്ലാത്തതു കൊണ്ടാണോ, അതോ ഇതില്‍ കൂടുതല്‍ ഒന്നും പറയാന്‍ ശേഷി അവശേഷിച്ചിട്ടില്ലാത്തതു കൊണ്ടാണോ ആവോ? അതില്‍ കൂടുതല്‍ ഒന്നും അവള്‍ പറഞ്ഞില്ല.

To be noted: സംഭവം ശരിയാണെങ്കിലും, ഞങ്ങള്‍ക്കൊക്കെ (majority) സാറിനെ ഇഷ്ടമായിരുന്നു. ജെ.കെ സാറിനെ മാത്രമല്ല എല്ലാ അധ്യാപകരെയും ഞങ്ങള്‍ക്ക് വലിയ കാര്യമായിരുന്നു. അവര്‍ക്കൊക്കെ ഞങ്ങളേയും. അവരുടെ ഒക്കെ അനുഗ്രഹം ഇല്ലായിരുന്നെങ്കില്‍... ...

26 comments:

കഥാകാരന്‍ said...

സംഗതിയൊക്കെ കൊള്ളാം... സംഭവമൊക്കെ ഇങ്ങനെയാണേലും സംഭവം ശരിയാണെങ്കിലും, ഞങ്ങള്‍ക്കൊക്കെ സാറിനെ ഇഷ്ടമായിരുന്നു. ജെ.കെ സാറിനെ മാത്രമല്ല എല്ലാ അധ്യാപകരെയും ഞങ്ങള്‍ക്ക് വലിയ കാര്യമായിരുന്നു" സോപ്പിടാനല്ലേ...?? :) :)

Deepa said...

സത്യമായിട്ടും അല്ല. ഇനി സോപ്പ് ഇട്ടിട്ട് എന്ത് ചെയ്യാനാ. സര്‍ പടിപ്പീര് നിര്‍ത്തി, ഞാന്‍ പഠിത്തവും നിര്‍ത്തി. സത്യമായിട്ടും പറഞ്ഞതാ.

mea culpa said...

brilliant! I laughed a lot. I remember my graphics class, yup there was nothing much that I understood.

Hari said...

എല്ലാ എന്‍ജിനിയര്‍മാര്‍ക്കും ഗ്രാഫിക്സിനോട് ഒടുക്കത്തെ വെറുപ്പാണല്ലൊ! ദൈവമെ... പാവം സാറന്‍മാര്‍ എന്തു പിഴച്ചു?

ആദ്യ വര്‍ഷം ’വരപ്പ്’ എന്റെ ഇഷ്ട വിഷയം ആയിരുന്നു. :P

കൊള്ളാം! :)

ഇന്ദു said...

heheh kollam makale...innanu onnu net kani kaanan kittiyathu!!!

enikkistappetu...post!!thudarukaa..

pinne e word verification onnu eduthu kalayamo??

Anonymous said...

വലര്‍ മനൊഹരമയിരിക്കുന്നു. പഴയ ഗ്രഫിക്സ് ക്ലസ്സിലെക്കു തിരികെ പൊയതു പൊലെ...

പിന്നെ ഇഷ്റ്റതിന്റ്യും അനുഗ്റ്റരഹതിന്റ്യും കര്യതില്‍ ചില സംശ്യമുന്ദു.. :-)

After that year, JK sir left college to pursue his PhD and never taught any engineering students again. Now he's a senior lecturer in a polytechnic(will become principal soon).

അവര്‍കു നല്ല ബുധഇയുന്ദെന്ന സ്റ്റ് പരയുന്നെ...

Deepa said...

@ mea!!!
True... There is nothing much I understood! In fact things were good... the fact is that I never thaught bout what the whole point is about...

@Hari
ഗ്രാഫിക്സ് പടിപ്പിക്കുനത്തെ ഒരു തെറ്റല്ല, പക്ഷെ അടുപ്പിച്ചു മൂന്ന് ക്ലാസ്സ് അല്പം കടുപ്പം ആണേ?
വരപ്പ് ishtamano? daivam ningale anugrahikkette? paranjatje knakke Hari TVM collgil analle? which year?

@Indu
thudaran vellathum vende? ah nokkette!!! വരാന് ഉള്ളത് വഴിയില് തങ്ങില്ല!! ennathinte oru complete version irakkan njan plan idunnunde.... enthinum oru 3rd person view nallathanllo....

@Raveen,
makane oru upedesham... neee malayalam ezhuthenda... manglish mathi.... ishtathinte kaaaryathil enikkum samshayamunde... athanallo njan (majority) cheerthathe... pinne anugrahathinte kaaryathil oru samshayavum venda!!!

Anonymous said...

njan valare budhimutti malayalam font install cheitha ezhuthiyathu...ennittippo..kollaaam..

Deepa said...

ayyooo senti aaayooo..
nee budhimuttenda ennane njan paranjethe... athe vayikkan pattilla....

mea culpa said...

kuttiye postidu....

നിഖില്‍ കളത്തൂപറമ്പില്‍ said...

ente ponne deepe... graphics ne kuttam paranjaa sahikilla keto...

ente engineering padanathinte charithrathil etavum kooduthal maark ithinaayirunnu..

aa athu potte...

post istaayi.. kollaaam.

Arun Meethale Chirakkal said...

Appo mashe, vere post onnum ille...kure kaalamayallo. Pinne chilavinte kaaryam, theerchayayumavaam, Deepa aadyamayi enickoru chelave tharikayalle, evide vachu, eppoll ennocke mathram paranjaaal mathi njjan ready. Pinne bhakshanavum vellavum enthayalum otukkam conclude cheyyan enicku Gulab Jaamoonum Icecreamum nirbandhamannu...Appo Enginaa....?

RoHiT 'Z' CoOl said...

humor filled article.. graphics text(or note?)'nte description kalakki

Deepa said...

@Mea, @Arun
post idan pattiya sambhava vikasangal onnumilla.... nanakkedaakumenna thoonunneee....

Deepa said...

@ Nikhil,
graphics ne snehikkunne ente suhurthe ennode shemikkuka...

Deepa said...

@arun,
gulab jamunum ice creamum matram mathiyo....?

Deepa said...

@rohit
paranju kodukke rohithe... graphics premikalkke nammude vishamam paranjal manasilavillaaa... alla ini rohitinum graphics ishtamane ennane parayan varunethenkil... vendattoo.....

Arun Meethale Chirakkal said...

iniyippo onnum venamennilla vayaru niranja polayai...

RoHiT 'Z' CoOl said...

ayyo dear deepa.......

sorry....

I SIMPLY LOVED GRAPHICS..... seriously..

RoHiT 'Z' CoOl said...

alla adutha post poratte..

MECHANICS........!

സ്‌പന്ദനം said...

അല്ല മാഷേ....ഇപ്പോഴുമുണ്ടോ അത്തരം സാറന്മാര്‌.(ബോറന്‍മാര്‌)

[Shaf] said...

ellayidathum undalle enganthe sir
:)

ദീപാങ്കുരന്‍ said...

അക്ഷരത്തെറ്റുകളും ശ്രദ്ധിക്കുക... സമ്മധിക്കുക അല്ല... സമ്മതിക്കുകയാണ്‌... ആശംസകള്‍...

The Layman said...

ആരംഭ ശൂരത്വം കഴിഞ്ഞപ്പോള്‍ പോസ്റ്റ് കാണാനില്ലല്ലോ..
ഹി ഹി.. വെറുതെ മൂപ്പിക്കുന്നതാ ..

എന്താ കൂടുതല്‍ എഴുതാത്തത്..
മടിയാണോ?
മടി മാറാന്‍ ഏറ്റവും നല്ലത് ഒരു പോസ്റ്റ് എഴുതുന്നതാ...
എന്തെങ്കിലും "കുത്തി കുറി" :-)

MyDreams said...

മുന്പൊട്ട് വെച്ച കാല് പുറകോട്ടില്ല ...
വെരി ഗുഡ് ..
word verification .............?

Deepa said...

hmmm